ദോഹ: ഖത്തറിന്റെ പ്രധാന വാണിജ്യ കവാടമായ ഹമദ് തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മാൻഗ്രോവ് പുനരുദ്ധാരണ പദ്ധതിയിലൂടെഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. പരിസ്ഥിതി സംരക്ഷണ രംഗത്ത് തുറമുഖത്തിന്റെ നിലനിൽക്കുന്ന പ്രതിബദ്ധതയെയും ആഗോളതലത്തിലെ നേട്ടങ്ങളെയും ഈ അംഗീകാരം വീണ്ടും തെളിയിക്കുന്നു.
36,000-ലധികം മാൻഗ്രോവ് വൃക്ഷങ്ങൾ വികസന പ്രദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത തീരപ്രദേശങ്ങളിലേക്ക് മാറ്റി നട്ടതാണ് പദ്ധതി. ......
ദോഹ:2026 ഫുട്ബോൾ ലോകകപ്പിൽ ഖത്തറിന് വേണ്ടി പന്ത് തട്ടാനുള്ള അഭിമാനാവസരം മലയാളിക്ക്. കണ്ണൂർ വളപട്ടണം സ്വദേശിയായ തഹസീൻ മുഹമ്മദ് ഖത്തർ ദേശീയ ടീമിന്റെ ഭാഗമായിരിക്കും. ......
ദോഹ: ഫിഫ വേൾഡ് കപ്പ് 2026-ലേക്ക് യോഗ്യത നേടിയ ഖത്തർ ദേശീയ ഫുട്ബോൾ ടീമിനെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദിച്ചു. ലുസൈൽ പാലസിൽ നടന്ന ചടങ്ങിൽ അമീർ ടീമംഗങ്ങളെയും പരിശീലകരെയും പ്രശംസിച്ചു.
അമീറിനൊപ്പം ഉപഅമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും അമീറിന്റെ വ്യക്തിപരമായ പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും ചടങ്ങിൽ പങ്കെടുത്തു.
കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിൽ വച്ച് നടക്കാനിരിക്കുന്ന 2026 വേൾഡ് കപ്പിനുള്ള യോഗ്യത ഉറപ്പിച്ചതിൽ ടീമംഗങ്ങൾക്കും ഭരണ-സാങ്കേതിക വിഭാഗങ്ങൾക്കും അമീർ ആശംസകൾ അർപ്പിച്ചു. ......
ദോഹ: ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടണമെന്നും നിലവില്‍ പ്രതിനിനിധികരിക്കുന്ന ജനപ്രതിനിധിയുടെയും ഭരണ സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കപ്പെടണമെന്നും പ്രവാസി വെല്‍ഫയര്‍ നേതൃ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങളുമായി നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് ഭരണപരാജയം മറച്ച് വെക്കുന്ന സ്ഥിരമായി കണ്ടു വരുന്ന നീക്കങ്ങളില്‍ ജനങ്ങള്‍ വീണു പോകരുതെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസീഡണ്ട് കെ.എ ഷഫീഖ് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംഗമം ഉദ്ഘാടനം ചെയ്തു. ......
ദോഹ: നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ ഈ വർഷത്തെ മികച്ചവിദ്യാർത്ഥി കർഷകർക്കുള്ള അവാർഡ് നേട്ടത്തിന്റെ നിറവിൽ എം ഇ എസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ.
കാർഷിക ബോധവത്കരണത്തിനും സുസ്ഥിര ജീവിതശൈലിക്കും പ്രാധാന്യം നൽകുന്ന ‘നമ്മുടെ അടുക്കള തോട്ടം’ (NAD) യംഗ് ഫാർമർ കോൺടെസ്റ്റിൽ എം.ഇ.എസ്. ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളായ
ഏഴാം ക്ലാസുകാരായ തമീം അഹമ്മദ് (7-I) ഒന്നാം സ്ഥാനവും ജിയ മരിയ ജിറ്റോ (7-S) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തറിലെ പ്രവാസി സമൂഹത്തിൽ ഓർഗാനിക് കൃഷിയെക്കുറിച്ചുള്ള ബോധവത്കരണവും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കലും ലക്ഷ്യമിട്ട്പ്രവർത്തിക്കുന്ന
NAD എല്ലാ മത്സരാർത്ഥികൾക്കും നാല് തരത്തിലുള്ള പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുകയും കൃഷിയുമായി ബന്ധപ്പെട്ട നിർദേശങ്ങളും നൽകി. ......
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂൾ (IIS) ഒമ്പതാമത് അന്തർസ്കൂൾ Uswa-e-Rasool പ്രസംഗം ഖുര്‍ആൻ പാരായണം മത്സരങ്ങൾ സംഘടിപ്പിച്ചു.
സീനിയർ വിഭാഗത്തിലെ ഖുര്‍ആൻ പാരായണത്തിൽ പന്ത്രണ്ടാം ക്ലാസുകാരൻ ഖാലിദ് സോബാൻ ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഏഴാം ക്ലാസുകാരനായ മുഹമ്മദ് ഷബാൻ നാജി ഈദ് രണ്ടാം സ്ഥാനം നേടി. ......
ദോഹ: ഖത്തറിലെ വഖഫ് മന്ത്രാലയത്തിന്റെ സകാത്ത് കാര്യവിഭാഗം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി വർഷം മുഴുവൻ സൗജന്യമായി സകാത്ത് കണക്കാക്കുന്ന സേവനം ആരംഭിച്ചു. ഇസ്ലാമിക നിയമങ്ങളെയും അംഗീകരിച്ച അക്കൗണ്ടിംഗ് രീതികളെയും അടിസ്ഥാനമാക്കിയുള്ള കൃത്യമായ കണക്കെടുപ്പ് സംവിധാനമാണ് ഈ സേവനം.
കമ്പനികൾക്കും വ്യക്തികൾക്കും സകാത്ത് ബാധ്യത കൃത്യസമയത്ത് നിർവഹിക്കാൻ സഹായകരമാകുന്ന ഈ പദ്ധതിയിലൂടെ സമൂഹത്തിൽ സഹാനുഭൂതിയും പരസ്പരസഹായവും വളർത്തുകയാണ് ലക്ഷ്യമെന്ന് സകാത്ത് സർവീസസ് വിഭാഗം മേധാവി അഹ്മദ് ജാബർ അൽ ജർബുഈ അറിയിച്ചു.
പരിചയസമ്പന്നരായ അക്കൗണ്ടന്റുകളും ശരീഅ വിദഗ്ധരും ചേർന്നാണ് ഈ സേവനം നൽകുന്നത്. ......